വനിതാ മതില്‍ വിളംബര ജാഥ നടത്തി
വനിതാ മതില്‍ എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ നടത്തി. മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് നഗരസഭ ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശാരദ സജീവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പി.യു സിത്താര, പ്രീതി കെ.ആര്‍, പ്രവീണ എ.ഡി, സരിത യു.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ മാനന്തവാടി നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.