പോളീഹൗസ് നിലംപൊത്തി

0

ശക്തമായ കാറ്റില്‍ കരടിപ്പാറയിലെ കര്‍ഷകസംഘത്തിന്റെ പോളീഹൗസ് നിലംപൊത്തി. അഞ്ച് പഞ്ചായത്തുകളിലേക്ക് തൈകള്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കിയിരുന്ന പോളീഹൗസാണ് പൂര്‍ണമായി തകര്‍ന്നത്. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍.

അഞ്ചു പഞ്ചായത്തുകളിലേക്ക് ആവശ്യമായ പച്ചക്കറി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കിയിരുന്നത് കരടിപ്പാറയിലെ കര്‍ഷകരുടെ കൂട്ടായ്മയായ സമൃദ്ധി ആണ്. വിത്തുല്‍പ്പാദനത്തിനായി ബ്ലോക്ക് പഞ്ചായത്തും നെന്‍മേനി കൃഷിഭവനും കര്‍ഷകരും ചേര്‍ന്ന് നിര്‍മിച്ച പോളീഹൗസാണ് കഴിഞ്ഞ ദിവസം വൈകിട്ടത്തെ മഴയില്‍ തകര്‍ന്നുവീണത്. ഒരുവശത്തേക്ക് നിലംപൊത്തിയ പോളീഹൗസിന്റെ ഷീറ്റുകളും പൈപ്പുകളും നശിച്ചു. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്.പത്തു കര്‍ഷകര്‍ ചേര്‍ന്നാരംഭിച്ച സമൃദ്ധി എന്ന ക്ലസ്റ്ററില്‍നിന്ന് നാലുവര്‍ഷമായി മുടക്കമില്ലാതെ നല്ലയിനം തൈകള്‍ ലഭിച്ചിരുന്നതാണ്. ബത്തേരി നഗരസഭയിലും, അമ്പലവയല്‍, മീനങ്ങാടി, നെന്‍മേനി, നൂല്‍പ്പുഴ എന്നീ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനുസരിച്ച് തൈകള്‍ ലഭ്യമാക്കിയിരുന്നു. മികച്ച പ്രവര്‍ത്തനത്തിന് രണ്ടുതവണ പുരസ്‌ക്കാരവും ലഭിച്ചു. നിലവില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന് മാതൃകാ കുരുമുളക് തോട്ടം ഒരുക്കുന്നതിന് വളളികള്‍ ഉത്പാദിപ്പിക്കുന്ന ജോലികളാണ് നടന്നിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!