ഇത്തിഹാദ് ഫെസ്റ്റിന് തുടക്കം

0

അല്‍ ഇത്തിഹാദ് ഫുട്ബോള്‍ അക്കാദമിയുടെ സമ്മര്‍കോച്ചിങ് ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഇത്തിഹാദ് ഫെസ്റ്റിന് ബത്തേരിയില്‍ തുടക്കമായി. നഗരസഭാ സ്റ്റേഡിയത്തിലാണ് ത്രിദിന ഫെസ്റ്റ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇത്തിഹാദ് അക്കാദമിയിലെ അഞ്ഞൂറോളം താരങ്ങളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.ഫെസ്റ്റിന്റെ ഉല്‍ഘാടനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

 

 

അല്‍ഇത്തിഹാദ് ഫുട്‌ബോള്‍ അക്കാദമിയുടെ കോട്ടയം, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെയും, വടുവഞ്ചാല്‍ ഗവ സ്‌കൂള്‍,പുല്‍പ്പള്ളി വിജയ സ്‌കുള്‍, എന്നിവിടങ്ങളിലെയും ഫുട്ബോള്‍ അക്കാദമികളിലെ താരങ്ങളാണ് ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ബത്തേരി നഗരസ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫെസ്റ്റില്‍ അഞ്ഞൂറോളം താരങ്ങളാണ് മത്സരിക്കുന്നത്. അക്കാദമികള്‍ തമ്മിലാണ് മത്സരം. വിജയികളാകുന്നവര്‍ക്ക് ട്രോഫികളും, പങ്കെടുക്കുന്ന എല്ലാതാരങ്ങള്‍ക്കും മെഡലും വിതരണം ചെയ്യുമെന്ന് ബത്തേരി അക്കാദമി ഡയറക്ടര്‍ ബിനുതോമസ് പറഞ്ഞു. ഫെസ്റ്റിന്റെ ഉല്‍ഘാടനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വിവിധ കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. അക്കാദമിയുടെ ഈ വര്‍ഷത്തെ സമ്മര്‍ കോച്ചിങ് ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഫുട്ബോള്‍ ഫെസ്റ്റ് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!