ഭാരവാഹികളെ തെരഞ്ഞെടുത്തു

0

സ്‌കൂള്‍ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയന്‍ സിഐടിയു വയനാട് ജില്ലാ കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സെക്രട്ടറിയായി സി.സി ജിഷുവിനെയും,പ്രസിഡണ്ടായി സലിം പൂതാടിയെയും, ട്രഷററായി ഷാജുമോന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ക്ക് അടിയന്തിരമായി മിനിമം വേതനം പ്രഖ്യാപിക്കണമെന്നും സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് എടപ്പാളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച നിര്‍ബന്ധിത പരിശീലനം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിശീലനത്തിന് എര്‍പ്പെടുത്തിയ ഫീസ് പിന്‍വലിച്ച് സൗജന്യമായി നടത്തണമെന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും വെക്കേഷന്‍ സാലറി അനുവദിക്കണമെന്നും സ്‌കൂള്‍ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയന്‍ സിഐടിയുവയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പ്രസിഡണ്ട് എം.ജി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിഐടിയു വയനാട് ജില്ലാ ജനറല്‍ സെക്രടറി സ: വിവി ബേബി ഉദ്ഘാടനം ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!