സി.പി.എം നൂല്‍പ്പുഴ പഞ്ചായത്ത് കമ്മറ്റി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

0

സി.പി.എം നൂല്‍പ്പുഴ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വനാതിര്‍ത്തികളില്‍ കന്നുകാലികളെ മേയ്ക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധ പരിപാടി സിപിഎം ഏരിയാ കമ്മറ്റി സെക്രട്ടറി പി ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ ലോക്കല്‍ സെക്രട്ടറി സി എന്‍ രവി അധ്യക്ഷനായിരുന്നു. പി കെ രാമചന്ദ്രന്‍. ബേബി വര്‍ഗീസ്, ശ്രീജയന്‍, സി ശിവരാമന്‍, കെ വൈ നിധിന്‍, മനോജ് അമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!