മുണ്ടക്കുറ്റി പൊതുവിതരണ കേന്ദ്രം ഇനി കെസ്റ്റോര്‍

0

പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുണ്ടക്കുറ്റി പൊതുവിതരണ കേന്ദ്രം ഇനിമുതല്‍ കെ സ്റ്റോറാകും. കെ സ്റ്റോറിന്റെ വൈത്തിരി താലൂക് തല ഉദ്ഘാടനം കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി സിദിഖ് നിര്‍വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് മുണ്ടകുറ്റി പൊതുവിതരണ കേന്ദ്രവും കെ സ്റ്റോര്‍ ആകുന്നത്. വൈത്തിരി താലൂക്കില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുണ്ടക്കുറ്റി പൊതുവിതരണ കേന്ദ്രവും, മേപ്പാടി പഞ്ചായത്തിലെ മറ്റൊരു പൊതുവിതരണ കേന്ദ്രവും ആണ് ആദ്യ ഘട്ടത്തില്‍ വൈത്തിരി താലൂക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് റേഷന്‍ കടകളുടെ വൈവിധ്യവല്‍ക്കരണവും റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നു. സംസ്ഥാനത്തൊട്ടാകെ 108 പൊതുവിതരണ കേന്ദ്രങ്ങളാണ് കെ സ്റ്റോര്‍ ആക്കി ഉയര്‍ത്തുന്നത്.റേഷന്‍ സാധനങ്ങള്‍ക്ക് പുറമെ സപ്ലൈകോ ശബരി ഉല്പന്നങ്ങളും, ഛോട്ടു ഗ്യാസ്, മില്‍മ ഉല്‍പ്പന്നങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍, ബാങ്കിംഗ് ഇടപാടുകള്‍ എന്നിവ ആദ്യ ഘട്ടത്തിലും തുടര്‍ന്ന് റേഷന്‍ കടകള്‍ വൈവിദ്ധ്യമാക്കി കൊണ്ട് ജനകീയമാക്കുക എന്നതാണ് കെ സ്റ്റോര്‍ കൊണ്ട് ലക്ഷ്യമിടുന്നത്.ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുറഹിമാന്‍,വാര്‍ഡ് മെമ്പര്‍ നിഷ മോള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!