പച്ചിലക്കാട് വാഹനാപകടം രണ്ട് പേര്‍ മരിച്ചു

0

പച്ചിലക്കാട് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു . പച്ചിലക്കാട് ടൗണിന് സമീപത്തുള്ള വളവില്‍ കല്‍പ്പറ്റ ഭാഗത്ത് നിന്നും വന്ന ടോറസ് ലോറിയും മാനന്തവാടി ഭാഗത്ത് നിന്നും വന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത് .കണ്ണുര്‍ സ്വദേശികളാണ് മരിച്ച രണ്ട് പേരും.ഇന്ന് രാവിലെ 10:30ഓടെയാണ് അപകടം. കോഴിക്കോട് നിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന കെ എല്‍ 72 ഡി 8431 നമ്പര്‍ ടോറസ് ലോറിയും , കെ എല്‍ 59 2345 നമ്പര്‍ ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായി കരുതുന്നത്. കണ്ണൂര്‍ മാട്ടൂര്‍ സ്വദേശികളായ പള്ളിപ്പുര അഫ്രീദ് (23) , മുനവര്‍ (25) എന്നിവരാണ് മരിച്ചത്.ഇവരുടെ കൂടെ ഉണ്ടായിരുന്ന മുനവര്‍ എന്ന മറ്റൊരാള്‍ക്ക് കൂടി അപകടത്തില്‍ പരിക്കുണ്ട്.

പ്രദേശവാസികളും നാട്ടുകാരും കമ്പളക്കാട് പോലീസും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റിയിടുകയും റോഡിലെ രക്തക്കറകള്‍ നീക്കം ചെയ്യുകയും ചെയ്തതോടെയാണ് മണിക്കൂറോളം സ്തംഭിച്ചിരുന്ന ഗതാഗതംപൂര്‍ണ്ണമായും പുനഃസ്ഥാപിച്ചത്.മരിച്ചവരുടെ മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ മുനവറിനെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

 

Leave A Reply

Your email address will not be published.

error: Content is protected !!