അസൗകര്യങ്ങളില്‍ പൊറുതിമുട്ടി ജില്ലാശുപത്രി
അസൗകര്യങ്ങള്‍ക്ക് നടുവില്‍ ബുദ്ധിമുട്ടുകയാണ് ജില്ലാ ആശുപത്രിയിലെ രോഗികളും ബന്ധുക്കളും. വാര്‍ഡുകളിലെ ടോയ്ലെറ്റുകള്‍ക്ക് വാതില്‍ ഇല്ലാത്തതും വാതിലുള്ളതിന് കൊളുത്തു ഇല്ലാത്തതും കാരണം രോഗികളും ബന്ധുക്കളും ദുരിതത്തിലാണ്. ബാത്ത്‌റൂമില്‍ പോകണമെങ്കില്‍ ഒരാളെ പുറത്ത് കാവല്‍ നിറുത്തേണ്ട ഗതികേടാണ്. ആശുപത്രിയിലെ ന്യൂ ബ്ലോക്കിലെ പുരുഷന്‍മാരുടെ വാര്‍ഡില്‍ ആറ് ടോയ്ലെറ്റുകളാണ് ഉള്ളത്. ഇതില്‍ ഒരു ടോയ്ലെറ്റിന് വാതില്‍ ഇല്ല. നാല് ടോയ്‌ലെറ്റുകള്‍ക്ക് വാതില്‍ ഉണ്ടെങ്കിലും കൊളുത്തില്ല. എത്രയും പെട്ടെന്ന് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് രോഗികളുടെ ആവശ്യം.