ഹരിത ക്യാമ്പസ് ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു

0

ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐകളും ഹരിത ക്യാമ്പസുകളാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ മണിയങ്കോട് ഗവ. ഐ.ടി.ഐ യില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പസുകളില്‍ പരിസ്ഥിതി സൗഹൃദ അന്തരിക്ഷം സൃഷ്ടിച്ചെടുക്കുകയും ശുചിത്വം, കൃഷി, ജലസംരക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഹരിത ക്യാമ്പസിന്റെ ലക്ഷ്യം. കല്‍പ്പറ്റ ഗവ. ഐ.ടി.ഐയിലെയും നെന്മേനി ഗവ. വനിതാ ഐ.ടി.ഐയിലെയും വിദ്യാര്‍ത്ഥികളും ഇന്‍സ്ട്രക്ടര്‍മാരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. ശുചിത്വ മാലിന്യ സംസ്‌കരണം, ജൈവ പച്ചക്കറി കൃഷി , ജലസംരക്ഷണം, ഹരിത ചട്ട പരിപാലനം, ഉദ്യാന നിര്‍മ്മാണം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച മാസ്റ്റര്‍ പ്ലാന്‍ അവതരണവും ശില്‍പശാലയില്‍ നടന്നു. മാര്‍ച്ച് മാസത്തോടെ ഹരിത ക്യാമ്പസിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കല്‍പ്പറ്റ ഐടിഐ അറിയിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി.എഞ്ചിനീയര്‍ അഖില്‍.എസ്, ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എ.കെ രാജേഷ് ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ എന്‍.കെ രാജന്‍, കല്‍പ്പറ്റ ഐടിഐ ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍ പി. ബിനീഷ്, നെന്മേനി ഐ.ടി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ നിഷ. വി എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ ഐ.ടി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ജീവന്‍ ജോണ്‍ സ്വാഗതവും ചെയര്‍മാന്‍ സല്‍മാന്‍ ഫാരിസ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!