ഉദയ ഫുട്ബോള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ വളളിയൂര്‍ക്കാവില്‍ നടന്നു വരുന്ന ഉദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഓഫീസ് ഉദ്ഘാടനം പ്രമുഖ മലയാളി വ്യവസായികളായ അരുണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറയ്ക്കല്‍, റിഷി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നിര്‍ധനരായ ആറ് പെണ്‍കുട്ടികളുടെ സമൂഹവിവാഹവും, മറ്റ് ഇതര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തപ്പെടും. കേരളത്തിലെ പ്രമൂഖ താരങ്ങളും ടീമുകളും ഉദയ ഫുട്ബോളില്‍ അണിനിരക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ മാസ്റ്റര്‍, ഏച്ചോം ഗോപി, കടവത്ത് മുഹമ്മദ്, പി.ഷംസുദ്ദീന്‍, കമ്മന മോഹനന്‍, ഷാജിതോമസ്, കെ.ജി. സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.