യുവാവ് ചികിത്സാ സഹായം തേടുന്നു

0

മാനന്തവാടി നഗരസഭ മുപ്പത്തി രണ്ടാം ഡിവിഷനിലെ പാറച്ചാലില്‍ നിഥിന്‍ ജോസിന് ഹൃദയവാല്‍വ് ശാസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു.മെയ് 30നാണ് ശസ്ത്രക്രിയ നടത്തേണ്ടത്.ഓട്ടോറിക്ഷ ഡ്രൈവറായ നിഥിനാണ് കുടുംബത്തിന്റെ ആശ്രയം.10 സെന്റ് ഭൂമിയില്‍ താമസിക്കുന്ന ഇവര്‍ക്ക് മറ്റ് വരുമാനങ്ങളില്ല, തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്.ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും 9 ലക്ഷം രൂപ ആവശ്യമാണ്.

നിഥിന്റെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,നഗരസഭ ചെയര്‍പേഴസണ്‍ സികെ രത്ന വല്ലി,തവിഞ്ഞാല്‍ പള്ളി വികാരി ഫാ: ആന്റോ മാമ്പള്ളില്‍,കൗണ്‍സിലര്‍ എം.നാരായണന്‍ എന്നിവര്‍ രക്ഷാധികാരികളായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.ചികിത്സ സഹായത്തിനായി അക്കൗണ്ടും തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍:67 2323 07340,
IFSC:SBIN0070321
ഉഷാ ജോസ്, വിമല നഗര്‍,
ഗൂഗിള്‍ പേ നമ്പര്‍. 9846840341

 

Leave A Reply

Your email address will not be published.

error: Content is protected !!