ഗോത്രവിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ടിസിക്ക് അപേക്ഷ നല്‍കിയ സംഭവം: ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
വെള്ളമുണ്ട വാരാമ്പറ്റ സ്‌കൂളില്‍ 35 ഓളം വിദ്യാര്‍ത്ഥികള്‍ കൊല്ലത്തെ സ്വകാര്യ സ്‌കൂളിലേക്ക് ടിസി വാങ്ങാന്‍ അപേക്ഷ നല്‍കിയ സംഭവം. ജില്ലാ കലക്ടര്‍ക്ക് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍. റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം വകുപ്പ് തല ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കളക്ടര്‍ ചര്‍ച്ച നടത്തി.ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ മന്ത്രിക്ക് ഇന്നുതന്നെ നല്‍കുമെന്നാണ് സൂചന. ജില്ലയിലെ തന്നെ ഏതെങ്കിലും, റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠനം ഉറപ്പാക്കണം എന്ന മന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും സ്വകാര്യ സ്‌കൂളില്‍ പഠിക്കാനാണ്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം, കഴിഞ്ഞദിവസം മുഴുവന്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഹൈസ്‌കൂളില്‍ എത്തിയെങ്കിലും. തീരുമാനം ഉണ്ടാകാതെ ടി സി നല്‍കരുത് എന്ന കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍. രക്ഷിതാക്കളോട് രണ്ടു ദിവസത്തിനു ശേഷം. തീരുമാനം.ഉണ്ടാക്കാം എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.ടി സി നല്‍കിയില്ലെങ്കില്‍. പഠനം തന്നെ ഉപേക്ഷിക്കും എന്ന കടുത്ത. തീരുമാനവും ചില രക്ഷിതാക്കള്‍ പങ്കുവെച്ചു. എസ്എസ്എല്‍സി പഠിച്ചു കഴിഞ്ഞാല്‍, തുടര്‍ വിദ്യാഭ്യാസത്തിന്. വാളാരംകുന്ന് പോലെയുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്. സാധിക്കുന്നില്ല എന്നും, സാധിക്കുന്ന ആളുകള്‍ക്ക് തന്നെ സാമ്പത്തികമായി. വലിയ ബാധ്യത ഉണ്ടാകുന്നു എന്നും. അതിനാലാണ്, ന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കൊല്ലത്തെ. സ്വകാര്യ സ്‌കൂളില്‍ പഠനം നടത്താന്‍ അവസരം ലഭിച്ചപ്പോള്‍
വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് ടിസിക്ക് അപേക്ഷ നല്‍കിയതെന്നും രക്ഷിതാക്കള്‍.