ന്യൂസ് പേപ്പര്‍ വെണ്ടേഴ്സ് :പികെ സത്താര്‍ ദേശീയ ജനറല്‍ സെക്രട്ടറി

0

ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ വെണ്ടേഴ്സ് ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി പികെ സത്താറിനെ തെരഞ്ഞെടുത്തു. പതിനാറ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്ത് മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച ദേശീയസമ്മേളനത്തിലാണ് ഇദ്ദേഹത്തെ ദേശീയ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവില്‍ ന്യൂസ് പേപ്പര്‍ എജന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടുകൂടിയാണ് പി കെ സത്താര്‍. കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്്. മഹാരാഷ്ട്ര സ്വദേശി സുനില്‍ പടങ്കറിനെ ദേശീയ പ്രസിണ്ടായും, രാജസ്ഥാന്‍ സ്വദേശി ആതിഫ് ഖാനെ ട്രഷററായും വൈസ് പ്രസിഡണ്ടായി ഭഗവത് നാരായണ്‍ ചൗരസ്യയെയും, ജോ. സെക്രട്ടറിയായി വനമാലിക സത്യത്തെയും ദേശീയസമ്മേളനം തെരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!