സംരക്ഷണമില്ലാതെ സുല്‍ത്താന്‍ബത്തേരി മണിച്ചിറ ചിറ നാശത്തെ നേരിടുന്നു. ഡിറ്റിപിസിയുടെ അധീനതയിലുള്ള മണിച്ചിറയിലെ ചിറയാണ് നശിക്കുന്നത്. ഒരു പതിറ്റാണ്ടുമുമ്പ് ഒരു കോടി രൂപ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചുവെങ്കിലും നിലക്കുകയായിരുന്നു. ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായ ചിറയെ സംരക്ഷിക്കണമെന്ന് ആവശ്യം.
നാല് ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ചിറയിപ്പോള്‍ നാശത്തിന്റെ വക്കിലാണ്. പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാല്ിന്യങ്ങളും ചിറയിലെ പലഭാഗങ്ങളിലും ചിതറികിടക്കുകയാണ്. കൂടാതെ സാമൂഹ്യവിരുദ്ധരുടെ ശല്യവും ചിറയിലുണ്ട്. ഒരു പതിറ്റാണ്ടുമുമ്പ് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി ഇവിടെയെത്തി ഒരു കോടി രൂപയുടെ ചിറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിറക്കുചുറ്റും സംരക്ഷണ മതില്‍കെട്ടുകയും ടിക്കറ്റ് കൗണ്ടറിനുള്ള കെട്ടിട നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രവര്‍ത്തികള്‍ നിലക്കുകയായിരുന്നു. ചിറയോരത്ത് ഇരിപ്പിടം, ബോട്ടിംങ് സംവിധാനം തുടങ്ങിയവ ഒരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ ഇതെ്ാന്നും നടപ്പായിട്ടില്ല. നിലവില്‍ സംരക്ഷണമില്ലാതെ കിടക്കുന്ന ചിറയെ അധികൃതര്‍ ഇടപെട്ട് സംരക്ഷിച്ച് നാടിന് മുതല്‍ക്കൂട്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.