ആടിക്കൊല്ലി, ചേപ്പില, ഏരിയപ്പിള്ളി, അമ്പത്താറ്, ഷെഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരസാന്നിധ്യമായ കടുവയെ എത്രയുംവേഗം മയക്കുവെടിവെച്ചുപിടികൂടി നീക്കം ചെയ്യണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഈ പ്രദേശത്തെ ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപ്പെടേണ്ട അവസ്ഥയിലാണ്. കടുവയെ പിടികൂടുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കര്‍ഷകര്‍ക്ക് സ്വയം പ്രതിരോധത്തിനാവശ്യമായ സാഹചര്യം കര്‍ഷകകോണ്‍ഗ്രസ്സ് ഉറപ്പുവരുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
വനംവകുപ്പിന്റെ തികച്ചും നിരുത്തരവാദിത്വത്തോടെയുള്ള നിലപാടുകളാണ് ഇതിനുകാരണം. കടുവയെ കണ്ട ആദ്യദിവസം തന്നെ അതിനെ ഈ പ്രദേശത്തുനിന്നും തുരത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ വീണ്ടും വളര്‍ത്തുമൃഗങ്ങളെ പിടിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. കടുവയുടെ ആക്രമണം ഉണ്ടായസ്ഥലം നേതാക്കള്‍ സന്ദര്‍ശിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തുകയും ചെയ്തു.ടോമി തേക്കുമല അദ്ധ്യക്ഷത വഹിച്ചു, വിജയന്‍ തോമ്പ്രാക്കുടി, ആന്റണി ചോലിക്കര, ജോയി പുളിക്കല്‍, മാത്യു. കെ. എം, ജോര്‍ജ് മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.