മുത്തങ്ങ തകരപ്പാടി എക്‌സൈസ് ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി വാഹനപരിശോധനക്കിടെ പിടിയിലായ യുവാക്കളെ വിട്ടയച്ചതായുള്ള ആരോപണത്തില്‍ പൊലിസും എക്സൈസും അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് ജില്ലാപൊലിസ് മേധാവി എക്സൈസ് വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ പൊലിസ് വിജിലന്റ്സും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ബുധനാഴ്ച രാവിലെയാണ് ആരോപണ വിധേയമായ സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറില്‍ വരുകയായിരുന്ന രണ്ട് യുവാക്കള്‍ മുത്തങ്ങ പൊലിസ് എയിഡ് പോസ്റ്റില്‍ പിടിയിലായി. ഇവിരില്‍ നിന്നും എംഡിഎംഎ വലിക്കാനുപയോഗിക്കുന്ന ഉപകരണം പരിശോധനക്കിടെ പൊലിസ് കണ്ടെടുക്കുകയായിരുന്നു. ഈ സമയം പൊലിസ് എയിഡ്പോസ്റ്റ് എത്തുന്നതിന് ഒരു കിലോമീറ്റര്‍ മുമ്പായി എക്സൈസ് ചെക് പോസ്റ്റിലെ പരിശോധനയില്‍ ഇത് പിടികൂടിയില്ലെയെന്നും എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യംചെയ്യലിലുമാണ് കൈക്കൂലി ആരോപണം കോഴിക്കോട് മുക്കം സ്വദേശികളായ യുവാക്കള്‍ പൊലിസിനോട് പറയുന്നത്. തകരപ്പാടിയിലെ എക്‌സൈസ് ചെക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെ യുവാക്കളുടെ പക്കില്‍നിന്നും എംഡിഎംഎ വലിക്കാനുപയോഗിക്കുന്ന ഉപകരണം എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് കേസില്‍പ്പെടുത്താതിരിക്കാന്‍ ഈസമയം എക്സൈസ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ 8000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് യുവാക്കള്‍ പൊലിസിനോട് പരാതിപ്പെടുകയായിരുന്നു. പണം വാങ്ങിയ ശേഷം മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണവും എക്സൈസ് ചെക്ക്പോസ്റ്റില്‍ നിന്നും യുവാക്കള്‍ക്ക് തിരിച്ചു നല്‍കിയിരുന്നുവെന്നും പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും എക്സൈസ് ഉന്നതാധികാരികളെ വിവരമറിയിക്കുകയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാപൊലീസ് മേധാവി എക്സൈസ് വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ എക്സൈസും സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നുണ്ട്. പൊലിസ് വിജിലന്റ്സും കൈക്കൂലി ആരോപണ കേസില്‍ അന്വേഷണം ആരംഭിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.