വീണ്ടും കടുവാ ആക്രമണം: പശുക്കിടാവിനെ കൊന്നു

0

പശുത്തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന ആറുമാസം പ്രായമായ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കടുവ കൊന്നത്.പശുവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. കടുവയെ കണ്ടു വീട്ടുകാര്‍ ഒച്ചയെടുക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോള്‍ 150മീറ്റര്‍ മാറി കടുവ പശുവിനെ ഉപേക്ഷിക്കുകയായിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി സര്‍ജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു.

 

കഴിഞ്ഞദിവസം എരിയപ്പിള്ളി പൊയ്കയില്‍ മോഹനന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറുമാസം പ്രായമുള്ള പശുക്കിടാവിനെയും കടുവ കൊന്നിരുന്നു. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ചിത്രം തെളിഞ്ഞിരുന്നു. ആഴ്ചകളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!