ഇന്ത്യയില്‍ 14 ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

0

രാജ്യത്ത് 14 ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭീകര പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema എന്നീ ആപ്പുകളാണ് നിരോധിച്ചത്. ഈ ആപ്പുകള്‍ ഉപയോഗിച്ച് ഭീകരവാദ ഗ്രൂപ്പുകള്‍ ഇന്ത്യയിലെ അണികളുമായി ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി അധികൃതരുമായി കേന്ദ്ര ഏജന്‍സികള്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഏജന്‍സികള്‍ പറയുന്നു.ഐടി ആക്ട് 2000 ന്റെ സെക്ഷന്‍ 69എ പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!