രാജ്യത്ത് 5,874 കോവിഡ് കേസുകള്‍; ഇന്നലത്തെ അപേക്ഷിച്ച് 18% കുറവ്

0

രാജ്യത്ത് 5,874 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കേസുകളുടെ എണ്ണത്തില്‍ ഇന്നലത്തെ അപേക്ഷിച്ച് 18 ശതമാനം കുറവ് രേഖപ്പെടുത്തി. ചികിത്സയിലുള്ളവരുടെ എണ്ണം 49,015 ആണ്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,31,533 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.31 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 4.25 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.71 ശതമാനം. മരണനിരക്ക് 1.18 ശതമാനം. ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സീന്‍ വിതരണം ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!