നിര്‍മ്മാണമേഖലയില്‍ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്ത ഐക്ക ട്രേഡ് എക്‌സ്‌പോ കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ തുടങ്ങി.
വയനാട്ടിലെ നിര്‍മ്മാണങ്ങള്‍ പരിസ്ഥിതി സൗഹൃദമാകേണ്ട സമയം അതിക്രമിച്ചുവെന്ന് ടി. സിദ്ദീഖ് എം.എല്‍.എ. ടൂറിസത്തെ കുടി പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം നിര്‍മ്മാണമേഖലയെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കല്‍പ്പറ്റ നഗര സഭാ ചെയര്‍മാന്‍ കെയം തൊടി മുജീബ് ഫ്‌ളവര്‍ ഷോ യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐക്ക വയനാട് ജില്ലാ പ്രസിഡണ്ട് മുനീര്‍ ആച്ചിക്കുളം അധ്യക്ഷത വഹിച്ചു.ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനേഴ്‌സ് ആന്റ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍
, ഐക്കയുടെ നേതൃത്വത്തില്‍
ഏപ്രില്‍ 26 മുതല്‍ കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടിലാണ് നടക്കുന്നത്.
ഏപ്രില്‍ 30 വരെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്‌സ്‌പോ നടക്കുന്നത്.
മറ്റ് പരിപാടികളായ ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ എന്നിവ 26- മുതല്‍ മെയ് ഏഴ് വരെയും നടക്കും.
നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊരു പ്രദര്‍ശനം നടത്തുന്നത്.
2018. ല്‍ സ്ഥാപിതമായ
ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനേഴ്‌സ് ആന്റ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന് കീഴില്‍ വയനാട്ടിലെ നിര്‍മ്മാണ മേഖലയിലെ 26 സ്ഥാപനങ്ങളാണുള്ളത്. പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും ആധുനിക ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികളും സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് എക്‌സ്‌പോ നടത്തുന്നത്. ഒപ്പം അവധിക്കാല ആഘോഷത്തിനുള്ള പുതിയ സ്ഥലങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
ആര്‍ക്കിടെക്ചര്‍, കണ്‍സ്ട്രക്ഷന്‍, ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഫ്‌ളോറിംഗ് മെറ്റീരിയല്‍സ്, ഇന്റീരിയര്‍ ആന്റ് എക്സ്റ്റീരിയര്‍ മെറ്റീരിയല്‍സ്, ലാന്‍ഡ്‌സ്‌കേപ്പ് മെറ്റീരിയലുകള്‍, ഫര്‍ണ്ണിച്ചര്‍ തുടങ്ങിയവയും ഫുഡ് കോര്‍ട്ട് ,കുട്ടികള്‍ക്കുള്ള കളിസ്ഥലം, അമ്യൂസ് മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ എന്നിവയും വിദ്യാഭ്യാസ മേഖലക്ക് മാത്രമായി എജു എക്‌സ്‌പോയും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്റ്റാളുകള്‍ ഉണ്ട്. ദിവസേന കലാപരിപാടികളും ഉണ്ടാകും.
ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും സമ്മേളനമായിരിക്കും ട്രേഡ് എക്‌സ്‌പോ .
എല്ലാ ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പ്രവേശനം.