പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 33-ാം സമ്മേളനം

0

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുപ്പത്തിമൂന്നാം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ നടന്നു. പ്രതിനിധി സമ്മേളനം, സെമിനാര്‍ ,ബോധവല്‍ക്കരണ ക്ലാസ്സ്, പൊതുസമ്മേളനം ,കായിക മേള, സാംസ്‌കാരിക സദസ്സ് എന്നിവ നടത്തി. പൊതുസമ്മേളനം ടി.സിദ്ദീഖ് എം.എല്‍.എ.യും പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദും ഉദ്ഘാടനം ചെയ്തു. ഒ.ആര്‍.കേളു എം.എല്‍.എ.മുഖ്യാതിഥിയായിരുന്നു. കെ.പി.ഒ.എ. ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി പി.സി.സജീവ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ കെ.ശ്രീനിവാസന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!