പ്രമുഖ കമ്പനികളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം

0

ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍ , പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍സിഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍,ഫ്രിഡ്ജ്, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ കാണിച്ചാണ് തട്ടിപ്പ്.
പ്രതിദിനം നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇ-മെയില്‍, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്നലിങ്കുകള്‍ അയച്ചു കൊടുക്കുയുമാണ് തട്ടിപ്പുസംഘം.വിശ്വാസം നേടിയെടുക്കന്നതിനായി മുന്‍പ് മത്സരത്തില്‍ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു കൊടുക്കും.ഇത്തരം സംഘങ്ങളെ കുറിച്ച് ജാഗ്രതവേണമെന്നും, ഏതെങ്കിലും തരത്തില്‍ഇവരുടെ പേജുകളോ, ലിങ്കുകളിലോ സ്വകാര്യവിവരങ്ങള്‍ പങ്കുവെക്കരുതെന്നും പോലീസ്.

Leave A Reply

Your email address will not be published.

error: Content is protected !!