കവര്‍ച്ച പ്രതികള്‍ മംഗലാപുരത്ത് പിടിയില്‍
പനമരം കുളി വയല്‍ കാട്ടുമാടം മാര്‍ബിള്‍സില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം പിടിയില്‍.മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് സ്ഥാപനത്തിലെ തൊഴിലാളികളായ രാജസ്ഥാന്‍ സ്വദേശികള്‍ പിടിയിലായത്. 2 ലക്ഷത്തി 40,000 രൂപയാണ് ഇവര്‍ കവര്‍ന്നത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ച നടത്തിയത്.വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പനമരം സി.ഐ. സിജിത്ത്, എസ്.ഐ വിമല്‍ ചന്ദ്രന്‍ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് പനമരത്തെത്തിക്കും