രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം മറ്റന്നാള്‍ തുടങ്ങും. എന്റെ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേള കല്‍പ്പറ്റ എസ്.കെ.എം. ജെ.സ്‌കൂള്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്ച തുടങ്ങും.ഏപ്രില്‍ 24 മുതല്‍ 30 വരെയാണ് പ്രദര്‍ശന വിപണന മേള. വിവിധ വകുപ്പുകളിലൂടെ ജനകീയ പദ്ധതികളും സേവനങ്ങളും എന്റെ കേരളം പ്രദര്‍ശന സ്റ്റാളുകളില്‍ ജനങ്ങള്‍ക്ക് നേരിട്ടറിയാം. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. എല്ലാ ദിവസവും സാംസ്‌ക്കാരിക പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയും നടക്കും.മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
സ്റ്റാളുകളുടെ പ്രധാന സ്റ്റേജിന്റെയും നിര്‍മ്മാണ നാളെ പൂര്‍ത്തിയാകും. ജില്ലാ കലക്ടര്‍ ഡോ.രേണു രാജിന്റെ നേതൃത്വത്തിലുള്ള വാര്‍ഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബര റാലി ഉള്‍പ്പടെ വിവിധ പ്രചരണ പരിപാടികള്‍ നടത്തിയിരുന്നു.