യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്ക്  ഇളവുമായ് കെഎസ്ആര്‍ടിസി 

0

വേനലവധിക്കാലത്ത് ആനവണ്ടി യാത്രയും വര്‍ദ്ധിക്കുന്നു. ആനവണ്ടി യാത്രക്ക് ഓണ്‍ലൈന്‍ ബുക്കിംഗിന് 30 ശതമാനം ഇളവുമായി കെ.എസ്. ആര്‍.ടി.സി.തെരഞ്ഞെടുക്കപ്പെടുന്ന റൂട്ടുകളില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെടുത്തിയ 30 ശതമാനം ടിക്കറ്റ് ഇളവ് പൊതുജനങ്ങളെ കൂടുതലായി ആനവണ്ടിയിലേക്ക് ആകര്‍ഷിക്കുന്നു.കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ ഇപ്പോള്‍ ബുക്കിംഗ് കൗണ്ടറുകളില്‍ ധാരാളം ആളുകള്‍ ഇളവ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി. പ്രധാന നഗരങ്ങളില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളില്‍ ഇപ്പോള്‍ ദീര്‍ഘദൂര ബസുകള്‍ക്കുള്ള ടിക്കറ്റുകളും ബുക്ക് ചെയ്യാം.

പണം ഓണ്‍ലൈനായി അടക്കുകയും ചെയ്യാം. കൂടാതെ തിരിച്ചുള്ള യാത്രക്കുള്ള ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്താല്‍ പത്ത് ശതമാനം ഇളവ് വേറെയും ലഭിക്കും.ഓരോ കൗണ്ടറിലും പ്രതിമാസം ആയിരത്തോളം യാത്രക്കാര്‍ ഇങ്ങനെ മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ്. ഓരോ ഡിപ്പോക്ക് കീഴിലുമുള്ള ബുക്കിംഗ് കൗണ്ടറുകളില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ പ്രതിമാസം കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. കുറഞ്ഞ ചിലവില്‍ സുരക്ഷിത യാത്രയൊരുക്കുകയെന്ന ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!