കടമാന്‍തോട് പദ്ധതി നിര്‍മ്മാണത്തിന് തീരുമാനം നീളുന്നു

0

കടമാന്‍തോട് പദ്ധതി നിര്‍മ്മാണത്തിന് തീരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായി രണ്ടാം തവണ സര്‍വ്വകക്ഷി യോഗവും മാറ്റിവച്ചു മാര്‍ച്ച് 4-ന് പദ്ധതി പ്രദേശത്തെ ജനപ്രതിനിധികള്‍ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടേറേറ്റില്‍ വിളിച്ചിരുന്നു ഈ യോഗം മാറ്റിവച്ചതിനു പിന്നാലെ കലക്ടര്‍ സ്ഥലം മാറി പുതിയ കലക്ടര്‍ എത്തിയ ശേഷം 12ന് യോഗം നടത്താന്‍ തീരുമാനിച്ച് ബന്ധപ്പെട്ടവര്‍ക്കെല്ലാം കത്ത് നല്‍കിയിരുന്നു.ഈ യോഗം പെട്ടെന്ന് മാറ്റി ഇനി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമയം കണ്ടെത്തി യോഗം വിളിക്കണം കടമാന്‍തോട്ടില്‍ അണ നിര്‍മിച്ച് മേഖലയിലെ ജലസേചനം ഉറപ്പാക്കാന്‍ വിഭാവന ചെയ്ത പദ്ധതിയാണിത് അണക്കെട്ടിന്റെ ഉയരം എത്ര വരെയാകണമെന്നു തീരുമാനിക്കുന്നതിന് ഭൂതല സര്‍വ്വെ നടത്തണം അതിന് അനുകൂല സാഹചര്യമുണ്ടാക്കാനും കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!