രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

0

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകള്‍ ഉയരുമെങ്കിലും ഒരു പുതിയ തരംഗത്തിനുള്ള സാധ്യത ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 10753 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കോവിഡ് പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണമാകട്ടെ 53720 ആയി. വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെങ്കിലും പുതിയൊരു തരംഗം ഉണ്ടാകുവാനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസം 11000 ത്തിന് മുകളില്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തുള്ള ആശുപത്രികളില്‍ തൊണ്ണൂറ് ശതമാനം ഐസിയു കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തോടെ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്ലുകള്‍ നടന്നിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!