പുഴ തീരസംരക്ഷണത്തിന് നട്ടുപിടിപ്പിച്ച മുളകള്‍ മുറിച്ച് മാറ്റിയതായി പരാതി

0

പുഴ-തീരസംരക്ഷണത്തിന് നട്ടുപിടിപ്പിച്ച മുളകള്‍ സ്വകാര്യ വ്യക്തി മുറിച്ച് മാറ്റിയതായി പരാതി.മാനന്തവാടി ഇല്ലത്ത് വയലില്‍ പുഴ പുറമ്പോക്ക് ഭൂമിയിലെ നൂറുകണക്കിന് മുളകളാണ് മുറിച്ച് മാറ്റിയത്.സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റയും ,വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ എത്തി മുളകള്‍ കണ്ടുകിട്ടിയെങ്കിലും സ്വകാര്യ വ്യക്തിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതെ സമയം സംഭവത്തില്‍ വനം വകുപ്പ് കേസേടുക്കുമെന്നും സൂചനയുണ്ട്.

പുഴ തീരസംരക്ഷണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രദേശവാസികള്‍ കിലോമീറ്ററുകളോളം പുഴയരികിലായി മുള തൈകളും, ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചത്. സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റയും ,വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.വര്‍ഷങ്ങളായി പ്രദേശവാസികള്‍ പരിപാലിച്ച് പോന്ന നൂറുകണക്കിന് മുളകളാണ് സ്വകാര്യ വ്യക്തി മുറിച്ച് മാറ്റിയത്.

Leave A Reply

Your email address will not be published.

error: Content is protected !!