വര്‍ഷങ്ങളായുള്ള അരീക്കര കോളനിക്കാരുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ടിഎസ്പി ഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കിണറിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വാട്ടര്‍ ടാങ്ക് പൈപ്പ് കണക്ഷന്‍ എന്നിവയ്ക്ക് കൂടി ഉടന്‍ തുക അനുവദിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.വാര്‍ഡംഗം പി രാധ അധ്യക്ഷയായിരുന്നു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി എ അസീസ്, വാര്‍ഡ് വികസന സമിതി അംഗം റഫീഖ്, ചന്ദ്രന്‍, മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.
വെള്ളമുണ്ട അരീക്കര കോളനി കാരുടെ പതിറ്റാണ്ടുകളുടെ. ആവശ്യമായിരുന്നു സ്വന്തമായി ഒരു കിണര്‍ എന്നത്.. വേനല്‍ക്കാലത്തും. മഴക്കാലത്തും ഒരുപോലെ സ്വകാര്യ വ്യക്തിയുടെ കിണറിനെയായിരുന്നു ഇതുവരെ കോളനിക്കാര്‍ ആശ്രയിച്ചിരുന്നത്.. സ്വന്തമായി ഒരു കിണര്‍ എന്ന സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. അരീക്കര കോളനിക്കാരുടെ കുടിവെള്ള പ്രശ്‌നത്തെ പറ്റിയുള്ള വാര്‍ത്ത.നിരവധി തവണ വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോളനിയിലുള്ള അഞ്ചു കുടുംബങ്ങള്‍ക്കും, സമീപത്തെ നിരവധി ആളുകളുടെ കുടിവെള്ള പ്രശ്‌നത്തിന്. ഒരു പരിധിവരെ പരിഹാരമാകും.