ഇലക്ട്രിക് ഓട്ടോ വാങ്ങി വെട്ടിലായി ഉപഭോക്താക്കള്‍

0

കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡ് യാത്രക്കാര്‍ക്കുള്ള ഇലക്ട്രിക് ഓട്ടോ ഉല്‍പ്പാദനം നിര്‍ത്തിയതും വിവിധ ജില്ലകളില്‍ സര്‍വ്വീസ് സ്റ്റേഷനുകള്‍ ഇല്ലാത്തതുമാണ് ഉപഭോക്താക്കളെ വലച്ചത്. ചെറിയ തകരാറുകളുടെ പേരില്‍ പോലും ഓട്ടോകള്‍ കട്ടപ്പുറത്താണ്.മാസങ്ങളായി ഓട്ടോകള്‍ കട്ടപ്പുറത്തായതായതോടെ ഇത് വാങ്ങിയവര്‍ പലരും വരുമാനമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായി.പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലന്ന് ഉപഭോക്താക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമാണ് നീം ജി എന്ന പേരില്‍ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയതെങ്കിലും സ്വകാര്യ കമ്പനികളായിരുന്നു വിതരണക്കാര്‍. ഇവര്‍ വില കൂട്ടി പലയിടത്തും പല വിലക്കാണ് വിറ്റതെന്നും ഇവര്‍ പറഞ്ഞു.സ്‌പെയര്‍ പാര്‍ട്‌സും സര്‍വ്വീസും ആണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. ഇല്ലങ്കില്‍ ഇലക്ട്രിക് ഓട്ടോകള്‍ കമ്പനി തിരിച്ചെടുക്കണം . പ്രശ്‌നത്തിന് പരിഹാരമായില്ലങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താനാണ് ഉപഭോക്താക്കളുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!