വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ പാളുന്നു, കൃഷിയിറക്കാനാകാതെ ദുരിതത്തിലായി കര്‍ഷക ജനത.നൂല്‍പ്പുഴ കാരശേരി നരിക്കൊല്ലിയിലാണ് കൃഷിയിറക്കാനാകാതെ ഹെക്ടറുകണക്കിന് ഭൂമി തരിശിട്ടിരിക്കുന്നത്. വനാതിര്‍ത്തിയിലെ ആനപ്രതിരോധ കല്‍മതില്‍ തകര്‍ന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ലന്നും കര്‍ഷകര്‍.
വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നതോടെ കര്‍ഷകരുടെ ദുരിതം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നെല്‍കൃഷിയും മറ്റ് ഇടവിളകളും ചെയ്തുവന്നിരുന്ന ഹെക്ടറുകണക്കിന് കൃഷിഭൂമിയാണ് നിലവില്‍ തരിശുകിടക്കുന്നത്. ആവശ്യത്തിന് ജലലഭ്യതയുള്ള കൃഷിഭൂമിയാണിവിടം. എന്നാല്‍ രൂക്ഷമായ വന്യമൃഗശല്യത്തെ തുടര്‍ന്ന് ഒരിഞ്ചുഭൂമിപോലും കൃഷിചെയ്യാനാവുന്നില്ല. ഇതോടെ സാധാരണകര്‍ഷകരുടെ ജീവിതമാണ് ദുരിതപൂര്‍ണമായിരിക്കുന്നത്. വനാതിര്‍ത്തിയില്‍ ആനകൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയാന്‍ നിര്‍മ്മിച്ച കല്‍മതില്‍ ഒരുവര്‍ഷം മുമ്പ് തകര്‍ന്നതാണ്. പിന്നീട് ഇത് പുതുക്കിപണിയാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ആന, പന്നി, മാന്‍ അടക്കമുള്ള വന്യമൃഗശല്യം കാരണം ഉപജീവിതത്തിന് ആവശ്യമായ വരുമാനംപോലും കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.