ഡിടിപിസി ,ജലസേചനവകുപ്പ് ,വനം വകുപ്പ് ,കെ എസ് ഇ ബി തുടങ്ങിയവയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എല്ലാം സഞ്ചാരികളുടെ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.ഈസ്റ്റര്‍,വിഷു അവധിദിവസങ്ങള്‍ എത്തുന്നതോടെ തിരക്ക് ഇരട്ടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പൂക്കോട് തടാകം ,ബാണാസുര സാഗര്‍,കര്‍ലാട് ,കുറുവ ദ്വീപ് ,എടക്കല്‍ ഗുഹ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് പുറമെ ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊരിലും സഞ്ചാരികളുടെ തിരക്കുണ്ട്. വിനോദസഞ്ചാരകേദ്രങ്ങളില്‍ എന്നപോലെ ജില്ലയിലെ റിസോര്‍ട് ഹോംസ്റ്റേകളിലും വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്