10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശുര്‍ കുന്നമത്തില്‍ വീട്ടില്‍ നിഖില്‍(27), കാട്ടിക്കുളം കുളത്തിങ്കല്‍ കെ.സി ബൈജു(28) എന്നിവരെയാണ് മാനന്തവാടി എസ്.ഐ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം കൊയിലേരി താന്നിക്കലില്‍ വെച്ചായിരുന്നു സംഭവം. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.