സഞ്ചാരികളുടെ തിരക്കേറുന്നു; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കുറുവാ ദ്വീപ്
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. വിദേശികള്‍ അടക്കമുള്ള നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ നിത്യവും എത്തുന്നത്. വനം വകുപ്പിന്റെ നിയന്ത്രണം നിലവിലുള്ളതിനാല്‍ പ്രതിദിനം 950 പേരെ മാത്രമാണ് ദ്വീപില്‍ പ്രവേശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി വിനോദസഞ്ചാരികള്‍ ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുന്നതും പതിവാണ്. ഇവര്‍ക്ക് ദ്വീപില്‍ പ്രവേശിക്കാതെ തന്നെ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും സ്വസ്തമായി വിശ്രമിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ കുറുവാ ദ്വീപിന് പുറത്ത് ഏര്‍പ്പെടുത്തണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. എന്നാല്‍ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.പുല്‍പ്പള്ളി പാക്കം വഴി വനം വകുപ്പും മാനന്തവാടി പാല്‍വെളിച്ചം വഴി ഡിടിപിസിയുമാണ് വിനോദ സഞ്ചാരികളെ ദ്വീപിലേക്ക് വിടുന്നത്. ഇരു ഭാഗങ്ങളിലൂടെയും 475 പേരെ വീതമാണ് പ്രതിദിനം ദ്വീപിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. സഞ്ചാരികള്‍ കൂടതല്‍ എത്തുന്നത് പാല്‍വെളിച്ചത്താണ്.അതുകൊണ്ട് തന്നെ ഇവിടെ ടിക്കറ്റ് രാവിലെ തന്നെ തീരും. കിലോമീറ്റകള്‍ സഞ്ചരിച്ച് ഇവിടെ എത്തുന്ന സഞ്ചാരികള്‍ നിരാശരായാണ് മടങ്ങുന്നത്.