ഗോത്രമേഖലകളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഗോത്രസമൂഹത്തെ ഉന്നതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ബത്തേരി വനസൗഹൃദസദസിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗോത്രമേഖലകളില്‍ വെള്ളം, വഴി, വൈദ്യുതി, ഇന്റര്‍നെറ്റ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുണ്ട്. ഇത് പരിഹാരിക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള നിയമതടസ്സങ്ങളും പ്രശ്നമാവുന്നുണ്ട്. ഇത് പരിഹരിച്ച് എല്ലാസൗകര്യങ്ങളും കോളനികളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിന് വനംവകുപ്പ് നല്ലരീതിയിലുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യരെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വന്യമൃഗശല്യംപരിഹാരക്കാന്‍സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയതുകൊണ്ടുമാത്രം കാര്യമില്ല. കേന്ദ്രസര്‍ക്കാറും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. നിയമങ്ങളില്‍ അനുകൂലമായ സമീപനം സ്വകീരിച്ചെങ്കില്‍ മാത്രമേ വന്യമൃഗങ്ങളെയും മനുഷ്യനെയും സംരക്ഷിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനായി. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍, നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, പിസിസിഎഫ് ബെന്നിച്ചന്‍ തോമസ്,അഡീഷണല്‍ പിസിസിഎഫ് പി പുകഴേന്തി, ജില്ലാ കലക്ടര്‍ ഡോ. രേണുരാജ്, ജില്ലാ നോഡല്‍ ഓഫീസര്‍ കെ എസ് ദീപ, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍അസീസ് തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.