സപ്തദിന ക്യാമ്പ് ദ്യുതി 2018
മാനന്തവാടി മേരി മാതാ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ദ്യുതി 2018 മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി.ഐയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഐ.ക്യൂ.എ.സി കോര്‍ഡിനേറ്റര്‍ ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ റവ.ഫാ. ജോര്‍ജ്ജ് മൈലാടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോണ്‍ എം.കെ, ഫിലിപ്പ് ചാണ്ടി, ജെയിംസ് കെ.സി, ബിനോയി ജോസഫ്, റ്റോബി കെ ജോസഫ്, ജെസ്വിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍, ശുചിത്വമിഷന്റെ ഗ്രീന്‍ വില്ലേജ് പ്രവര്‍ത്തനങ്ങള്‍, പ്രളയനാന്തര പ്രവര്‍ത്തനങ്ങള്‍ എന്നിവ 27 ന് അവസാനിക്കുന്ന ക്യാമ്പില്‍ നടത്തപ്പെടുന്നതാണ്.