യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
കല്ലോടി ഒരപ്പ് പാലത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കമ്മോം വീട്ടിച്ചാല്‍ കൊണിയന്‍ മിസിരിയയുടെ മകന്‍ മുഹമ്മദ് ഷാഫി(19) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഷാഫി പുഴയില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.