സിവില്‍ സര്‍വീസ് ക്രിക്കറ്റ് ലീഗ് ആരംഭിച്ചു

0

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശാരീരിക ക്ഷമത നിലനിര്‍ത്തുവാനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ലീഗ് ആരംഭിച്ചു.19 ടീമുകളാണ് പങ്കെടുക്കുന്നത്.പനമരം കരിമ്പുമ്മല്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്യ ടീച്ചര്‍ നിര്‍വഹിച്ചു.
സിഎസ്പിഎല്‍ ചെയര്‍മാന്‍ ജയന്‍ പികെ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍,എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഷാജി, കണ്‍വീനര്‍ സിമോജ്,ട്രഷറര്‍ രവീന്ദ്രന്‍,അഭിലാഷ്, ജോമോന്‍ എന്നിവര്‍ സംബന്ധിച്ചു.ഉദ്ഘാടനമത്സരത്തില്‍ എലെഗന്റ് എക്‌സൈസ് 7 വിക്കറ്റിനു ഗ്രീന്‍സ് വയനാട് കണ്‍സോര്‍ഷ്യത്തെ പരാജയപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!