ചെറുകാട്ടൂര്‍ ഇഞ്ചിമലക്കടവ് പാലംപുനര്‍നിര്‍മ്മിക്കണം

0

ചെറുകാട്ടൂര്‍ ഇഞ്ചിമലക്കടവ് പാലംവാഹന ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനും പുല്ലുവില. തകര്‍ന്ന പാലം വര്‍ഷങ്ങള്‍ കഴിഞ്ഞും പുനര്‍നിര്‍മിക്കാത്തതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ള വര്‍ ദുരിതത്തില്‍.

 

ചെറുകാട്ടൂര്‍ പയ്യംമ്പള്ളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നമാനന്തവാടി പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന 120 മീറ്റര്‍ നീളമുള്ള ഇഞ്ചിമലക്കടവ് കോണ്‍ക്രീറ്റ്പാലത്തിന്റെ തൂണുകളടക്കം 2019 ലെ കനത്ത മഴയെതുടര്‍ന്നുള്ള കുത്തൊഴുക്കിലാണ് തകര്‍ന്ന് വീണത്.പാലംപുനര്‍നിര്‍മിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ പയ്യംമ്പള്ളി സെന്റ് കാതറൈന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യര്‍ഥികളായ ചെറുകാട്ടൂര്‍ തുരുത്തേല്‍ അബിത റോയി, സാന്റയ എലസിന്‍ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് 2022 മെയ്യില്‍ പാലംവാഹന ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ പൊതുമരാമത്ത് സ്വീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിട്ട് വര്‍ഷം ഒന്നാകാറായിട്ടും നടപടിയില്ലെന്ന് മാത്രം. നൂറു കണക്കിന് വിദ്യാര്‍ഥികളടക്കം സഞ്ചരിക്കുന്നപാലംതകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിരമായി താല്‍ക്കലിക പാലമെങ്കിലും നിര്‍മിക്കണമെന്ന് അവശ്യപ്പെട്ട് ഒട്ടേറെ പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പാലംതകര്‍ന്ന് വഴിമുട്ടിയതോടെ ചങ്ങാടവും കോട്ടത്തോണിയും ഉപയോഗിച്ചാണ് കോളനിക്കാര്‍ അടക്കം അക്കരെയിക്കരെ കടക്കുന്നത്.
മറുകര കടക്കുന്നതിനിടെ കുട്ടത്തോണി മറിഞ്ഞ് 2 കുട്ടികള്‍ വെള്ളത്തില്‍ വീണ സംഭവവും ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ കുട്ടികള്‍ക്ക് പുഴയ്ക്ക് അക്കരെയുള്ള സ്‌കൂളില്‍ എത്തണമെങ്കില്‍ 7 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം.
കാര്‍ഷിക മേഖലയായ ഇവിടെ പാലമില്ലാത്തത് കര്‍ഷകരെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. ഇവരുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും കൃഷിയാവശ്യത്തിനുള്ള വളങ്ങള്‍ എത്തിക്കുന്നതിനും കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ രീതിയിലുള്ള വിളവ് മാര്‍ക്കറ്റില്‍ എത്തിക്കുമ്പോള്‍ വാഹന ചെലവ് കഴിച്ച് ബാക്കിയൊന്നും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പുഴയ്ക്ക് കുറുകെ താല്‍ക്കാലിക പാലം എങ്കിലും നിര്‍മിച്ച് യാത്ര ക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!