വയനാട് മെഡിക്കല്‍ കോളേജില്‍ നിയോനാറ്റോളജി ടെലി ഐ.സി.യു ആരംഭിക്കും
വയനാട് മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജുമായി സഹകരിച്ച് നിയോനാറ്റോളജി ടെലി ഐ.സി.യു ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് .വയനാട് മെഡിക്കല്‍ കോളേജിലെ വിവിധോദ്ദേശ കെട്ടിടം, കാത്ത് ലാബ്, സ്‌കില്‍ ലാബ് എന്നിവയുടെ ഉല്‍ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇരുപത്തിമൂന്നര കോടി രൂപ ചിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ നടപടി തുടങ്ങി കഴിഞ്ഞു.മാതൃയാനം പദ്ധതി വിപുലീകരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.