കല്‍പ്പറ്റ: ദുരന്തങ്ങളില്‍ നിന്നും പാഠം പഠിക്കാതെ ദേശീയപാതയോരത്ത് ഉദ്യോഗസ്ഥ ഒത്താശയോടെ വീണ്ടും മണ്ണെടുപ്പ് തകൃതിയില്‍. പ്രളയകാലത്ത് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരണ്ണപ്പെട്ട കല്‍പ്പറ്റ വെള്ളാരംകുന്ന് റോഡരികിലാണ് അശാസ്ത്രീയമായ മണ്ണെടുപ്പ് തുടരുന്നത്. സാങ്കേതിക ന്യായം നിരത്തി റവന്യു അധികൃതര്‍ കണ്ണടയ്ക്കുന്നു. 60 അടിയിലധികം ദൂരമുള്ള കുത്തനെയുള്ള ഭാഗമാണ് കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞ് ദേശീയപാതയിലേക്ക് നിരങ്ങി നീങ്ങി മുപ്പൈനാട് സ്വദേശിയായ ഷൗക്കത്തലിയുടെ മരണത്തിന് ഇടയാക്കിയത്. മണ്ണിടിഞ്ഞ് വീണതോടെ ദേശീയപാതയിലെ ഗതാഗതം ഭാഗീകമായി തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇളകിയ മണ്ണ് നീക്കം ചെയ്യാനെന്ന പേരിലാണ് ഇവിടെ മണ്ണെടുക്കുന്നത്. എടുത്ത മണ്ണ് സര്‍ക്കാര്‍ ആശുപത്രിയുടെ ഭാഗത്ത് നിക്ഷേപിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്വകാര്യ പുരയിടങ്ങളിലും ചതുപ്പ് പ്രദേശങ്ങളിലുമാണ് ഈ മണ്ണ് നിക്ഷേപിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.