ഏച്ചോം ടൗണില്‍നിന്നും കുറുമ്പാലക്കോട്ട മലമുകളിലേക്ക് പോകുന്ന റോഡിന്റെ ഇരുഭാഗങ്ങങ്ങളിലുമായാണ് കൂടുതലായും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത്.ഇവിടം ആള്‍താമസമില്ലാത്ത ഭാഗമായതിനാല്‍ പുറമെനിന്നും എത്തുന്ന എല്ലാവിധ മാലിന്യങ്ങളും രാത്രിയില്‍ കൊണ്ടിടുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മഴ പെയ്യുന്നതോടെ ഈ മാലിന്യങ്ങള്‍ താഴെയുള്ള ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തി ജലം മലിനമാകുന്നതും പതിവാണെന്നും പ്രദേശവാസികള്‍.സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ ചാക്കുകളില്‍ കെട്ടി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പല തവണ ഈ വിഷയം അധികാരികള്‍ക്ക് മുമ്പില്‍ എത്തിച്ചെങ്കിലും ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. ജനവാസമില്ലാത്ത ഈ ഭാഗത്ത് ക്യാമറകള്‍ സ്ഥാപിക്കുകയാണെങ്കില്‍ വന്‍ തോതിലുള്ള ഇത്തരം മാലിന്യ നിക്ഷേപം തടയാമെന്നും ഇതിനായി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നതുമാണ് നാട്ടുകാരുടെ ആവിശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.