പൂതാടി പഞ്ചായത്തിലെ മരിയനാട് , ചേലകൊല്ലി, നായര് കവല തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്നത്.പകല്‍ സമയത്ത് പോലും കാട്ടാനകള്‍ പ്രദേശത്തുണ്ട്. വനാതിര്‍ത്തിയില്‍ ട്രഞ്ച് ഇടിഞ്ഞ് തകര്‍ന്നതും,വൈദ്യുതിവേലി അറ്റകുറ്റപണികള്‍ നടത്താത്തതുമാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍.ആനകള്‍ റോഡ് വഴി വീടുകളുടെ മുറ്റത്തെത്തുന്നതടക്കം സിസിടിവിയില്‍ പതിഞ്ഞതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. ചേലക്കൊല്ലി ക്ഷേത്രത്തിന് മുകള്‍ഭാഗത്ത് കരിങ്കല്‍ ഭിത്തി തകര്‍ന്ന് കിടക്കുന്നത് വര്‍ഷങ്ങളായിട്ടും വനം വകുപ്പ് നന്നാക്കിയിട്ടില്ല . മരിയനാട് സ്‌കുളിന് സമീപം റോഡില്‍ എത് സമയത്തും കാട്ടാനകള്‍ പതിവാണ്.ആനകള്‍ മെയിന്‍ റോഡ് വഴി വീടുകളുടെ മുറ്റത്ത് അടക്കം എത്തുന്നത് സിസിടിവിയില്‍ പതിഞ്ഞതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ് കഴിയുന്നത്.കഴിഞ്ഞ ദിവസം രാത്രി ആനയിറങ്ങി പൊരുന്നിക്കല്‍ ശശീധരന്‍ , പുറക്കാട്ട് സിബി , പോക്കാട്ട് വിനോദ് കുമാര്‍ , പെരിങ്ങലത്ത് സുമതി എന്നിവരുടെ വാഴ,കാപ്പി,ഏലം,കമുക്,കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. കൃഷി നാശം സംഭവവിച്ചവര്‍ക്ക് മതിയായ നഷ്ട്ട പരിഹാരം പോലും ലഭിക്കുന്നില്ലന്ന് നാട്ടുകാര്‍ പറഞ്ഞു.മരിയനാട് പ്രദേശത്തെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.