ചരക്ക് വാഹന തൊഴിലാളികള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

0

ആര്‍.ടി.ഒ, ജിയോളജി, പോലീസ് ഉദ്യോഗസ്ഥര്‍ ടിപ്പര്‍ ,ലോറി . ഗുഡ്‌സ് തൊഴിലാളികളെ റോഡില്‍ തടഞ്ഞു നിര്‍ത്തി അകാരണമായി അമിത പിഴ ചുമത്തുന്നതിനെതിരെയും, കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെയും, മോട്ടോര്‍ വാഹന നിയമത്തിനെതിരെയുമാണ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്.സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി.വി ബേബി ഉദ്ഘാടനം ചെയ്തു. ടി. മണി എഐടിയുസി അധ്യക്ഷനായിരുന്നു.
എഫ്.സി.ഐ മേഖലയില്‍ കാലാകാലങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തുന്ന സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെയും ടിപ്പറുകളുടെ സമയ നിയന്ത്രണത്തിനെതിരെയും വാഹന ഉടമകളും , ചരക്ക് വാഹന തൊഴിലാളികളുടെ സംയുക്ത സമരസമിതിയും നടത്തിയ സംസ്ഥാന പണിമുടക്കിന്റെ ഭാഗമായാണ് വയനാട് ജില്ലാ കളക്ട്രേറ്റിന് മുന്‍പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
സി.പി മുഹമ്മദാലി . സി എസ് സ്റ്റാലിന്‍ ഗിരിഷ് കല്‍പറ്റ ഷാഫി മക്ക എസ്ടിയു എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് വി.എ. അബ്ബാസ് . കെ.പി റഫീഖ്. കല്‍പ്പറ്റ സാബു മീനങ്ങാടി . രാജന്‍ എം.കെ ഏലിയാസ് ബത്തേരി വര്‍ഗീസ് ചുണ്ട,പ്രതീഷ് വാളാട്,ഉമ്മര്‍ പനമരം,പ്രകാശന്‍ ചക്കാല,നിസാര്‍ മാനന്തവാടി, മുനിര്‍ വെങ്ങപ്പള്ളി, റജീഷ്, അലി,അസീസ് കല്‍പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!