വള്ളിയൂര്‍ക്കാവില്‍ ജില്ലാകലക്ടര്‍ക്ക് സ്വീകരണം നല്‍കി
ജില്ലയില്‍ ചാര്‍ജ് എടുത്ത ശേഷം ആദ്യമായി വള്ളിയൂര്‍ക്കാവിലെത്തിയ ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന് ദേവസ്വം അധികൃതര്‍ സ്വീകരണം നല്‍കി. ഡോ.രേണു രാജിന് പുറമെ സംസ്ഥാനത്തെ ഏറ്റവും നല്ല സബ്ബ്കളക്ടര്‍ ആയി തിരഞ്ഞെടുത്ത മാനന്തവാടി സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മിക്കും, പെരുന്തല്‍മണ്ണ സബ്ബ് കലക്ട്ടറും വയനാട്ടുകാരിയുമായ ശ്രീധന്യയ്ക്കും സ്വീകരണം നല്‍കി.ഏച്ചോംഗോപി അദ്ധ്യക്ഷനായിരുന്നു.ട്രസ്റ്റി ടി.കെ.അനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.ഉത്സവത്തിന്റെ 12-ാം ദിവസം മേലേക്കാവില്‍ അവതരിപ്പിച്ച കഥകളിയുടെ ഉദ്ഘാടനവും കലക്ടര്‍ നിര്‍വ്വഹിച്ചു.