കല്‍പ്പറ്റ എന്‍.എം.ഡി.സി.യുടെ നാട്ടു ചന്ത ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. നബാര്‍ഡിന്റെ ധന സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാട്ടുചന്ത കോവിഡിന് ശേഷം ആദ്യമായാണ് വീണ്ടും സജീവമാകുന്നത്.ചന്തയുടെ പ്രവര്‍ത്തന ഉദ്ഘാടനം മുന്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുമായി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, കര്‍ഷക താല്‍പ്പര്യ സംഘങ്ങള്‍, കുടുംബശ്രീ സംരംഭകര്‍ , കാര്‍ഷികാനുബന്ധ സംരംഭകര്‍ തുടങ്ങിയവയുടെയും എഫ്.പി.ഒ. കണ്‍സോര്‍ഷ്യത്തിന്റെയും നേതൃത്വത്തില്‍ സ്ഥിരം സ്റ്റാളുകളും കാര്‍ഷികോല്‍പ്പന്നങ്ങള്‍, നഴ്‌സറികള്‍ എന്നിവയുടെ താല്‍കാലിക സ്റ്റാളുകളും നാട്ടുചന്തയില്‍ ഉണ്ടാകും.
എന്‍.എം.ഡി.സി., കേരള സ്റ്റേറ്റ് എഫ്.പി.ഒ. കണ്‍സോര്‍ഷ്യം, നെക്‌സ്റ്റോര്‍ ഗ്ലോബല്‍ ടെക്കിന്റെ കൃഷി അനുബന്ധ വിഭാഗമായ ഫുഡ് കെയര്‍ ഇന്ത്യ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരംഭിക്കുന്ന നാട്ടു എന്‍.എം.ഡി.സി. ചെയര്‍മാന്‍ കെ.കെ. മുഹമ്മദ് അധ്യക്ഷനായിരിക്കും.നബാര്‍ഡ് ഡി.ഡി.എം. വി.ജിഷ മുഖ്യാതിഥിയായിരിക്കും.
കര്‍ഷകര്‍ക്കും കാര്‍ഷികാനുബന്ധ സംരംഭകര്‍ക്കും വില്‍ക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെയെത്തിച്ച് സ്വന്തമായും സ്റ്റാളുകള്‍ വഴിയായും വില്‍പ്പന നടത്താം.
നട്ടുചന്തയോടനുബന്ധിച്ച ഇടക്കിടെ പ്രദര്‍ശന വില്‍പ്പന മേളയും സംഘടിപ്പിക്കും. ആദ്യത്തെ പ്രദര്‍ശന വില്പന മേള വുമണ്‍ ചേംബറിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ നടക്കും. തുടര്‍ന്ന് എല്ലാ മാസവും മേളകളും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലേലവും കാര്‍ഷിക സെമിനാറുകളും ബോധവല്‍ക്കരണ പരിപാടികളും ഉണ്ടാകും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിപണി ഇടപെടലിന്റെ ഭാഗമായി കണ്ടെയ്‌നര്‍ മോഡ് പ്രൊക്യുര്‍മെന്റ് ആന്റ് പ്രോസസ്സിംഗ് സെന്ററും ഉടന്‍ എന്‍.എം.ഡി.സി.യില്‍ പ്രവര്‍ത്തനമാരംഭിക്കും.