ജനതാദള്‍ എസ്. നേതാക്കള്‍ സി.പി.ഐയില്‍ ചേര്‍ന്നു

0

പി.എം.ജോയിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജനതാദള്‍ എസ്. നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്നു. ബത്തേരി അധ്യാപക ഭവനില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്റെ സാന്നിധ്യത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്നത്.

ജനതാദള്‍ എസ്. സംസ്ഥാന സെക്രട്ടറി പി.എം.ജോയി, ദേശീയ കമ്മിറ്റി അംഗങ്ങളായ എടപ്പറ്റ് അഷ്റഫ്, വി.ആര്‍. സോമസുന്ദരം, തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡണ്ട് സി.പി.റോയി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എം വര്‍ഗ്ഗീസ്, സാജു ഐക്കരകുന്നത്ത് തുടങ്ങി നിരവധി നേതാക്കളും നൂറുകണക്കിന ്പ്രവര്‍ത്തകരുമാണ് സി.പിഐയില്‍ ചേര്‍ന്നത്. ബത്തേരി അധ്യാപക ഭവനില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഇവരുടെ പാര്‍ട്ടി പ്രവേശനം. പാര്‍ട്ടിയില്‍ ചേര്‍ന്നവരെ കാനംരാജേന്ദ്രന്‍ ഹാരമണിയിച്ചു സ്വീകരിച്ചു. സ്വീകരണ യോഗം കാനംരാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ആളുകള്‍ പാര്‍ട്ടിയിലേക്കെത്താന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനമായ ഒരു മതനിരപേക്ഷത പാര്‍ട്ടി സംസ്ഥാനത്ത് ബി.ജെ.പി യെപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെന്നത്തലയം ശ്രീധരന്‍പിള്ളയും ഒരു പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി.കെ, മൂര്‍ത്തി അധ്യക്ഷനായിരുന്നു. പി.പി.സുനീര്‍, വിജയന്‍ ചെറുകര, ഇ.ജെ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!