കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ സമരം ഇടപാടുകാര്‍ പ്രതിഷേധത്തില്‍
വാളാട് പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ ബാങ്ക് ശാഖാ ഇടപാടുകാര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. വാളാട് കോറോം റോഡില്‍ കിടന്നുകൊണ്ട് പ്രതിഷേധിച്ചു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഒരാഴ്ച്ചയായി ബാങ്ക് ജീവനക്കാര്‍ സമരത്തിലാണ് ഇത് മൂലം പ്രദേശത്തെ ഇടപാടുകാര്‍ ഏറെ വലഞ്ഞിരുന്നു. എന്നല്‍ ക്രിസ്തുമസിന് ഒരുനാള്‍ മാത്രം ബാക്കി നില്‍ക്കെ പെന്‍ഷന്‍, തൊഴിലുറപ്പ്, പാല്‍ എന്നിവയില്‍ ലഭിക്കേണ്ട പണം സമരം കാരണം ലഭിച്ചില്ല, ഇതില്‍ പ്രതിഷേധിച്ചാണ് ഇടപാടുകാര്‍ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയത്. തലപ്പുഴ എസ്.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.