പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 48000 രൂപയുടെ നാഷ്ണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്. ബത്തേരി സര്‍വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വി.എസ്.മാളവിക, അസംപ്ഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ജിഎസ്.കൃഷ്ണപ്രിയ എന്നിവരാണ് സ്‌കോളര്‍ഷിപ്പ് നേടിയത്. ഫ്ളൈ ഹൈ പദ്ധതിയുടെ ഭാഗമായി 120 മണിക്കൂര്‍ മെന്റല്‍ എബിലിറ്റി, സ്‌കൊളാസ്റ്റിക് എബിലിറ്റി എന്നിവയില്‍ നഗരസഭ നല്‍കിയ പരിശീലനമാണ് കുട്ടികളെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാക്കിയത്. വിജയികളെ നഗരസഭചെയര്‍മാന്‍ ടി കെ രമേശ്, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ ടോംജോസ്, നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി എ അബ്ദുള്‍നാസര്‍ എന്നിവര്‍ അഭിനന്ദിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.