കാട്ടാനയെ കണ്ട് ഭയന്നോടിയ മധ്യവയസ്‌കന്‍ വീണ് പരിക്കേറ്റു

0

ചെതലയം റെയ്ഞ്ചിലെ പാതിരി വനത്തിലെ ഉദയക്കരയിലെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി മധ്യവയസ്‌ക്കന്‍ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണു പരിക്കേറ്റു. പുല്‍പ്പള്ളി ഉദയക്കര കാട്ടുനായ്ക്ക കോളനിയിലെ മാസ്തി (48) ക്കാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം.ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസ്തിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് കാട്ടാന ശല്യം രുക്ഷമാണെന്ന് കോളനിക്കാര്‍. വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ ഉദയക്കര വനത്തില്‍ തീ ആളിപടരുന്നത് കണ്ട് കെടുത്താന്‍ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നില്‍പെട്ടത് കാട്ടാനയെ കണ്ട് ഓടുന്നതിനിടെയാണ് മാസ്തിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റത്. .ഭാര്യ കാളിയും കോളനിയിലെ മറ്റ് 2 സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നു. പുല്‍പ്പള്ളി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസ് തിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞയാഴച ഇതേ വനമേഖലയിലെ കട്ടക്കണ്ടിയിലും കാട്ടാനയുടെ ആക്രമണത്തില്‍ കാളിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!